KERALAMTHRISSUR

നിയമ ബോധവത്ക്കരണ ക്ലാസ് നടത്തി

തൃശ്ശൂര്‍ : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സങ്കല്‍പ്പിന്റെ (ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍) നേതൃത്വത്തില്‍ 100 ദിന ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ കലക്ടറേറ്റ് അനെക്‌സ് ഹാളില്‍ ലീഗല്‍ അവെയര്‍നസ് വീക്കുമായി ബന്ധപ്പെട്ട് ഡി വി ആക്ട്, പോഷ് ആക്ട്, ഡൗറി പ്രൊഹിബിഷന്‍ ആക്ട്, ഐ ടി പി എ ആക്ട്, ബിഎന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ് നടത്തി. ജില്ലാ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. റീന ജോണ്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. സി പി കെ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ എ സുധാമണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബിന്ദു ഭായി, വനിതാ സംരക്ഷണ ഓഫീസര്‍മാരായ എസ് പണിക്കര്‍, പി എം എം വി വൈ ഐ ടി അസി. വി.എസ് വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുകളിലെ വനിതാ ജീവനക്കാര്‍, കൗമാരപ്രായക്കാര്‍ തുടങ്ങി നൂറ്റമ്പതോളം പേര്‍ ക്ലാസില്‍ പങ്കെടുത്തു.