KERALAMTHRISSUR

കേരള ലളിതകലാ അക്കാദമിയുടെ ‘ദിശ’ കലാപരിശീലന ക്യാമ്പ്

തൃശൂര്‍: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ സ്ഥാപനമായ മഹിള ശിക്ഷണ്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്കും മഹിള സമഖ്യ സൊസൈറ്റിയുടെ നിര്‍ഭയ പദ്ധതിപ്രകാരം പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോമുകളിലെ കുട്ടികള്‍ക്കുമായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ‘ദിശ’ കലാപരിശീലന ക്യാമ്പ് സെപ്റ്റംബര്‍ 21 ന് അക്കാദമിയുടെ തൃശൂര്‍ ആസ്ഥാനമന്ദിരത്തില്‍ ആരംഭിക്കും. 21 ന് രാവിലെ 11 ന് കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ബാലമുരളീകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള മഹിള സമഖ്യ സൊസൈറ്റി’ സ്റ്റേറ്റ് കണ്‍സല്‍ട്ടൻ്റർമാരായ ആശ പി. പി ആശംസകളും ബോബി ജോസഫ് കൃതജ്ഞതയും അറിയിക്കും. കുട്ടികളുടെ സര്‍ഗശേഷി വികസനത്തിനും ഒപ്പം മാനസിക പിന്തുണക്കുമായാണ് അക്കാദമി ദിശ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കലാപരിശീലനക്യാമ്പ് ഒരുക്കുന്നത്. സമഖ്യ സൊസൈറ്റിയുടെ കേരളത്തിലെ വിവിധ ജില്ലകളിലെ എന്‍ട്രി ഹോമുകളില്‍ നിന്നുള്ള 17 വയസ് വരെയുള്ള 40 പെണ്‍കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് 23 ന് വൈകിട്ട് സമാപിക്കും.