KERALAMTHRISSUR

കില കോളേജ് ഓഫ് ഡീ സെന്‍ട്രലൈസേഷന്‍ ആന്‍ഡ് ലോക്കല്‍ ഗവേണന്‍സിന്റെ ഉദ്ഘാടനം മന്ത്രി എം. ബി. രാജേഷ് നിര്‍വഹിക്കും

മുളങ്കുന്നത്തുകാവ്: കില കോളേജ് ഓഫ് ഡീസെന്‍ട്രലൈസേഷന്‍ ആന്‍ഡ് ലോക്കല്‍ ഗവേണന്‍സിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്സൈസ്-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഇന്ന് നിര്‍വഹിക്കും. രാവിലെ 10ന് മുളങ്കുന്നത്തുകാവിലെ കില ആസ്ഥാനത്താണ് ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കുക. സേവ്യര്‍ ചിറ്റിലപ്പള്ളി എം.എല്‍.എ അധ്യക്ഷനാവും. ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു കോഴ്‌സുകളുടെയും, ആദ്യ ബാച്ചിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. കെ.രാധാകൃഷ്ണന്‍ എം.പി മുഖ്യാതിഥി ആയിരിക്കും. കോളേജ് വെബ്‌സൈറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്.പ്രിന്‌സ് നിര്‍വഹിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ജിജു പി അലക്‌സ് കോളേജ് ലൈബ്രറി ഉദ്ഘാടനം ചെയ്യും. മേയേഴ്‌സ് കൌണ്‍സില്‍ പ്രസിഡന്റ് എം.അനില്‍കുമാര്‍, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി.നഫീസ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബസന്ത് ലാല്‍, കില ഡയറക്ടര്‍ ജനറല്‍ എ. നിസാമുദീന്‍ ഐ എ എസ്, കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.എസ്.ശ്രീകുമാര്‍, കില ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അമൃത. കെ.പി.എന്‍ എന്നിവര്‍ സംസാരിക്കും.