KERALAMTHRISSUR

പുത്തൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗ്രൗണ്ട് നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

പുത്തൂര്‍: പുത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗ്രൗണ്ട് നിര്‍മ്മാണോദ്ഘാടനം റവന്യു വകുപ്പ്മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ പൊതുജനങ്ങളുടെ കായിക ക്ഷമത ഉയര്‍ത്തുന്നതിനോടൊപ്പം പ്രൊഫഷണല്‍ കായിക രംഗത്ത് മികവുറ്റ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്ന സംസ്ഥാന കായിക വകുപ്പിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പുത്തൂര്‍ സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഗ്രൗണ്ട് നിര്‍മ്മാണം. സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 2 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുക. ഗ്രൗണ്ട്, മഡ് കോര്‍ട്ട്, ഓപ്പണ്‍ സ്റ്റേജ്, ഫ്രെഡ് ലൈറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് ഗ്രൗണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുക.

പുത്തൂര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ്, എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ മുഹമ്മദ് അഷറഫ്, ബ്ലോക്ക് പഞ്ചായത്തംഗം സിനി പ്രദീപ് കുമാര്‍, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ നളിനി വിശ്വംഭരന്‍, പി.എസ് സജിത്ത്, ലിബി വര്‍ഗ്ഗീസ്, പഞ്ചായത്തംഗം ജയശ്രീ മധുസൂദനന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരായ ലിയ തോമസ്, എസ്. മരകതം, ഹെഡ്മിസ്ട്രസ്സ്മാരായ റിംസി ജോസ്, കെ എ ഉഷാകുമാരി, പിടിഎ പ്രസിഡണ്ട് സുധീര്‍ കുണ്ടായി, എം പി ടി എ പ്രസിഡണ്ട് ഡെയ്‌നി ഡാനിഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഒ. ശോഭ ചന്ദ്രന്‍, ടി എസ് മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.