വലപ്പാട് 20-ാം വാർഡിൽ “മെമ്പർ കെയർ” പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം
വലപ്പാട്: “മെമ്പർ കെയർ” പദ്ധതിയുടെ ഭാഗമായി 20-ാം വാർഡ് മെമ്പർ വൈശാഖ് വേണുഗോപാലിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. മൊബൈലിന്റെയും ലഹരിയുടെയും പിടിയിലാവുന്ന പുതിയ തലമുറയെ കായിക മേഖലയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസിന്റെ സഹകരണണത്തോടെ ആണ് ക്യാമ്പയിൻ ആരംഭിച്ചത് .
പ്രവാസിയും കായിക പ്രേമിയുമായ അഖിത് കഴിമ്പ്രത്തിന്റെ സഹകരണത്തോടെ വാർഡിലെ കുട്ടികൾക്ക് ആവശ്യമായ മുഴുവൻ സ്പോർട്സ് കിറ്റുകളും വിതരണം ചെയ്തു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കരയമുട്ടം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് ബിനോയ് ലാൽ നിർവഹിച്ചു. യോഗത്തിൽ 20-ാം വാർഡ് മെമ്പർ വൈശാഖ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ അഫ്സൽ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.
സുബ്രമുണ്യൻ ഏറൻകിഴക്കാത്ത്, പ്രിയൻ തയ്ക്കാട്ട്, പ്രസന്നൻ, സുധീപ് കോഴിപ്പറമ്പിൽ, അജീഷ് കോഴിശ്ശേരി, മഹേഷ് കണക്കാട്ട്, ഷണ്മുഖൻ, സുനിൽ വളപ്പിൽ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
ധീരജ് ദാസ്, അഭിജിത് ഏറൻ, ജിതിൻ കോഴിശ്ശേരി എന്നിവരടങ്ങിയ വാർഡ് വോളന്റീർ സംഘം പരിപാടിയുടെ ഏകോപനം നിർവ്വഹിച്ചു
ലഹരിയുടെ കെണിയിൽ പെടാതിരിക്കാൻ യുവാതലമുറയെ ബോധവാന്മാരാക്കുക എന്നതിനൊപ്പം ആരോഗ്യമുള്ള യുവത്വത്തിനായി അവരെ കായിക മേഖലയിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് പരിപാടി സംഘടിപ്പിച്ചത്.