THRISSUR

സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വാര്‍ഷികാഘോഷം നടത്തി

തൃശ്ശൂര്‍: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് 23-ാം തൃശ്ശൂര്‍ സ്‌കൗട്ട് ഓപ്പണ്‍ ഗ്രൂപ്പിന്റെ 61-ാം വാര്‍ഷികാഘോഷവും ഗാന്ധിജയന്തി ആഘോഷവും നടത്തി. ടൗണ്‍ഹാളില്‍ നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. തൃശൂര്‍ വിദ്യര്‍ത്ഥി കോര്‍ണറിലും ടൗണ്‍ഹാളിലുമായി നടന്ന സ്‌കൗട്ട് ഗൈഡ് ക്രാഫ്റ്റ് മത്സരങ്ങളുടെ ഉദ്ഘാടനം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു.

ഉദ്ഘാടന ചടങ്ങില്‍ ഒ.എഫ് ജോയും സമാപന ചടങ്ങില്‍ ജിഷോ. എസ്. പൂത്തൂരും അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ഡി.ഇ.ഒ ഡോ. എ. അന്‍സാര്‍ മുഖ്യപ്രഭാഷണം നടത്തി. 2023-24 വര്‍ഷത്തെ റിപ്പോര്‍ട്ട് ഗ്രൂപ്പ് ലീഡര്‍ ജോസ്സി. ബി. ചാക്കോ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ജോസഫ് ടാജറ്റ്, ജില്ലാ ട്രഷറര്‍ എ.എം ജെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ സംസ്ഥാന അവാര്‍ഡ് നേടിയ ജോസി ബി. ചാക്കോ, വയനാട് ദുരന്തത്തില്‍ സേവനം അനുഷ്ഠിച്ച വിഷ്ണുരാജ്, മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്‌കൗട്ട് നാഷണല്‍ കമ്മീഷണര്‍ പ്രൊഫ. ഡോ. ഇ.യു രാജന്‍, ഒ.എഫ്. ജോയ്, സി.ഐ. തോമസ്, വി.എസ്. ഡേവിഡ്, ഓട്ടന്‍തുള്ളല്‍ കലകാരന്‍ ഗോപിനാഥ് എന്നിവരെ ആദരിച്ചു. ചടങ്ങിന് പ്രൊഫ. ഡോ. ഇ.യു രാജന്‍ സ്വാഗതവും സ്‌കൗട്ട് അസി. ഡിസ്ട്രിക്ട് കമ്മീഷണര്‍ വി.എസ് ഡേവിഡ് നന്ദിയും പറഞ്ഞു.