THRISSUR

നാട്ടിക എസ് എൻ കോളേജിൽ പിജി വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ സെമിനാർ സംഘടിപ്പിച്ചു

നാട്ടിക: കേരളത്തിലെ ഉയർന്ന നിലവാരമുള്ള സർവകലാശാല വിദ്യാഭ്യാസ മേഖലയെ പരിചയപ്പെടാനും ഉപയോഗപ്പെടുത്താനുമായി കലാലയ വിദ്യാർത്ഥികളും രക്ഷിതാക്കളും മുന്നോട്ടു വരേണ്ടത്. കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് മേജർ പി ജെ സ്റ്റൈജു. നാട്ടിക എസ് എൻ കോളേജിൽ പിജി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിദ്യാഭ്യാസ മോട്ടിവേഷൻ സെമിനാറിലാണ് ഈ ആശയം ഉയർന്നു വന്നത്. ഇന്ന് കേരളത്തിൽ പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ കുടിയേറ്റം ആശങ്കാജനകമാണെന്നും അതിനേക്കാൾ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ നിലനിൽക്കെ, കുട്ടികൾ ജോലിയും പഠനവും ഒന്നിച്ച് ആക്കാം എന്ന മിഥ്യാധാരണയിൽ രാജ്യം വിട്ടുപോകുന്ന അവസ്ഥ അപകടകരമായ സൂചനയാണെന്ന് 24 കേരള ബറ്റാലിയൻ അസോസിയേറ്റെഡ്‌ എൻ.സി.സി ഓഫീസർ മേജർ പി.ജെ. സ്റ്റൈജു മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ വിദ്യാ പി.എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അധ്യാപകരായ ഡോ. ശങ്കരൻ കെ.കെ, ഡോ. വിദ്യാ എ എന്നിവർ പ്രസംഗിച്ചു. പിജി വിദ്യാർത്ഥികളായ അപർണ്ണ എം.പി. സ്നേഹ ടി. ആർ, ഹിമദാസ് ടി.എം എന്നിവർ ചർച്ചകൾക്ക് നേതൃത്വം നല്കി. കോളേജ് വിദ്യാർത്ഥികൾക്ക് നവവിദ്യാഭ്യാസ മേഖലയെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇത്തരം മോട്ടിവേഷണൽ സെമിനാർ സംഘടിപ്പിച്ചത് എന്ന് കോഡിനേറ്റർ ഡോ. എ. വിദ്യാ അറിയിച്ചു.