തളിര് ചിത്രരചനാ, പ്രസംഗമത്സരം; സമ്മാന വിതരണം നടത്തി
തൃശ്ശൂർ: പ്രകൃതിവിഭവ സംരക്ഷണം ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളില്‍ ആരംഭിക്കേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന്. കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ പ്രകൃതി സംരക്ഷണ ബോധവത്കരണ പരിപാടി ‘തളിര്’ 2024-25 ന്റെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്കുള്ള ചിത്രരചനാ മത്സരത്തിന്റെ പുരസ്കാര വിതരണവും പ്രസംഗമത്സരത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. പ്രകൃതിവിഭവ സംരക്ഷണത്തിലും മാലിന്യനിര്മ്മാജ്ജനത്തിലും കുട്ടികള്‍ക്ക് വഹിക്കാന്‍ കഴിയുന്ന പങ്ക് വളരെ വലുതാണെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 2024 ഫെബ്രുവരി 17 ന് കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സംഘടിപ്പിച്ച ചിത്രരചനാ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും കലക്ടര്‍ നിര്‍വ്വഹിച്ചു. ചിത്രരചനാ മത്സരത്തില്‍ എല്‍.പി വിഭാഗത്തില്‍ അശ്വജിത്ത് എ.എം (എസ് ആര് കെ ജി വി എം എല്‍ ജി എസ് പുറനാട്ടുകര), അതിഥി രാജേഷ് (ജി യു പി എസ് വരടിയം), ശ്രീനന്ദ കെ എസ് (വി പി എം എസ് എന്‍ ഡി പി എച്ച് എസ് എസ് കഴിമ്പ്രം) എന്നിവര്‍ക്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചു. യു.പി വിഭാഗത്തില്‍ ക്രിതേഷ്. ജി (കുല്പ്പത്തി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിര്‍ പോട്ടോര്‍), ദേവനന്ദ്. സി.സ് (സി എന്‍ ബി എച്ച് എസ് എസ് ചേര്‍പ്പ്), ചിത്രസാരംഗ് കൃഷ്ണ (പാറമേക്കാവ് വിദ്യാമന്ദിര്‍) എന്നിവരും, ഹൈസ്കൂള്‍ വിഭാഗത്തില്‍ പ്രതുഷ് കെ. പ്രസാദ് (സി എം എസ് എച്ച് എസ് എസ് തൃശ്ശൂര്‍), അനുഗ്രഹ് പി.എസ് (എസ് ആര് കെ ജി വി എം എല്‍ ജി എസ് പുറനാട്ടുകര), കൃഷ്ണേന്ദു പി.യു (മാതാ എച്ച് എസ് മണ്ണംപേട്ട) എന്നിവരും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇവര്‍ക്കുള്ള സമ്മാനദാനമാണ് കലക്ടര്‍ നിര്‍വ്വഹിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മാനദാന ചടങ്ങിന് ശേഷം ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ‘പ്രകൃതി വിഭവ സംരക്ഷണം’ എന്ന വിഷയത്തില്‍ പ്രസംഗമത്സരം സംഘടിപ്പിച്ചു. സമാപന ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ അതുല്‍ സാഗര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. അന്ന സോണി (സേക്രഡ് ഹാര്‍ട്സ് ജി.എച്ച്.എസ്.എസ് തൃശ്ശൂര്‍), അസ്ല എ.എ (ജി.കെ.വി.എച്ച്.എസ്.എസ് എറിയാട്), ഹെവീന ബിനു (എസ്.എം.ടി.ജി.എച്ച്. എസ്.എസ് ചേലക്കര) എന്നിവര്‍ പ്രസംഗ മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പരിപാടിയോടനുബന്ധിച്ചുള്ള ഉദ്ഘാടന-സമാപന ചടങ്ങുകളില്‍ കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ടീന ഭാസ്കരന്, അസിസ്റ്റന്റ് ഡയറക്ടറുമാരായ എസ്.എസ് ലിബി, എസ്. സിമി, സ്പെഷ്യലിസ്റ്റ് (സോയില്‍ സര്‍വ്വേ ) ഡോ.പി. അരുണ്‍ജിത്ത്, അസ്സിസ്റ്റന്റ് ജിയോളജിസ്റ്റ് എം.വി ശശിലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.