THRISSUR

മീറ്റ് യുവർ കളക്ടർ പരിപാടിയിൽ കടപ്പുറം സ്കൂളിൻ്റെ സ്ഥലപരിമിതിക്ക് പരിഹാരം

ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍’ പരിപാടിയുടെ പന്ത്രണ്ടാം അദ്ധ്യായത്തില്‍ കടപ്പുറം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.

വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങള്‍ കളക്ടറുമായി സംസാരിച്ചു. 60 കുട്ടികൾ അടങ്ങുന്ന തങ്ങളുടെ ക്ലാസ് റൂമിന്റെ സ്ഥലപരിമിതിയെക്കുറിച്ചും, സ്കൂളിലെ കായിക ഉപകരണങ്ങൾ ഉൾപ്പെടെയുള്ള വിവിധങ്ങളായ മറ്റ് ആവശ്യങ്ങളെക്കുറിച്ചും കളക്ടറെ അറിയിച്ചു.

സ്കൂളിൻ്റെ സ്ഥലപരിമിതികൾക്കു പരിഹാരമാകുന്നതിനായി ഏറെ കാലമായി പരിഹാരമാകാതെയിരുന്ന 28 സെൻ്റ് സ്ഥലം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കളക്ടർ വിദ്യാർത്ഥികൾക്ക് നേരിട്ടു കൈമാറി. സ്പോർട്സിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കുന്നംകുളം സീനിയർ ട്രാക്കിൽ സൗജന്യ പരിശീലനത്തിനുള്ള സൗകര്യമൊരുക്കാം എന്നും അവർക്കായി സ്പോർട്സ് കിറ്റുകൾ നൽകാമെന്നും കളക്ടർ അറിയിച്ചു.

ഭാവിയിൽ സിവിൽ സർവ്വീസ് പരീക്ഷ എഴുതാൻ കുറച്ചു വിദ്യാർത്ഥികൾ താൽപ്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് സിവിൽ സർവ്വീസ് പരീക്ഷയെക്കുറിച്ചും അതിനുവേണ്ടി എങ്ങനെ ഒരുങ്ങണം എന്നതിനെക്കുറിച്ചും കളക്ടർ വിദ്യാർത്ഥികൾക്ക് ഉപദേശം നൽകി. സ്കൂളിലെ മുഹമ്മദ് സിനാൻ എന്ന കൊച്ചു കലാകാരൻ താൻ വരച്ച കളക്ടറുടെ ചിത്രം കളക്ടർക്ക് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *