കുവൈറ്റിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു
കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ വേൾഡ് ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു. 2 ആഴ്ച്ച നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ലോകത്തിലെ വിവിധ രുചികൂട്ടുകൾ , ഓഫറുകൾ, ലൈവ് കുക്കിങ് ഷോകൾ, വിവിധ മത്സരങ്ങൾ എന്നിവ നടക്കും.

ലുലു അൽ റായ് ഔട്ലെറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ദക്ഷിണേന്ത്യൻ സിനിമ താരം മഹിമ നമ്പ്യാർ, ഇന്ത്യൻ മാസ്റ്റർചെഫ് സീസൺ 7 ഫൈനലിസ്റ്റ് ചെഫ് ഗുർകിറത് സിങ്, അറബ് ഷെഫ് മോണാ മആബ്രെ എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുത്തു. ലുലു ഉന്നത മാനേജ്മെന്റ് പ്രതിനിധികളും സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു .
