തൃപ്രയാർ ശ്രീരഞ്ജിനി കലാക്ഷേത്രത്തിന്റെ 27-ാം വാർഷികം ആഘോഷിച്ചു
തൃപ്രയാർ ∙ ശ്രീരഞ്ജിനി കലാക്ഷേത്രത്തിന്റെ 27-ാമത് വാർഷികാഘോഷം തൃപ്രയാർ ടിഎസ്ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.
പഹൽഗാം ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി പുഷ്പാർച്ചനയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു ആഘോഷ പരിപാടികളുടെ തുടക്കം.
പ്രോഗ്രാം ചെയർമാൻ ഉണ്ണികൃഷ്ണൻ തൈപറമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യുവ സംഗീതജ്ഞൻ വിനോദ് വടക്കേക്കാടിന് വർണ്ണരഞ്ജിനി പുരസ്കാരം നൽകി ആദരിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായി സീരിയൽ താരം ഷൈജൻ ശ്രീവത്സം പങ്കെടുത്തു. സാമൂഹിക-സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച മണലൂർ ഗോപിനാഥൻ, ജിഷ്‌ണാ ദാസ്, ജോസ് ആൻറണി, ഡോ. സൂവ്രദൻ ഗുരുക്കൾ, പ്രേമചന്ദ്രൻ വടക്കേടത്ത്, സദു എങ്ങൂർ, രഘു നല്ലയിൽ, ഷാജി അന്തിക്കാട് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
പ്രൊഫ. ഹാരി മാസ്റ്റർ, ദിനേശ് തൃപ്രയാർ, ഗിരീഷ് മാസ്റ്റർ, വ്യാസ്ബാബു, അക്ഷയ് ജ്യോതിഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ജയചന്ദ്രൻ മാസ്റ്റർ സ്വാഗതവും, സെക്രട്ടറി ശരണ്യ ആകാശ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
