ഇ-ഗ്രാന്റ്‌സ്; പാരലല്‍ കോളേജുകള്‍ രജിസ്‌ട്രേഷന്‍ നടത്തണം
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന പാരലല്‍ കോളേജ് സ്‌കോളര്‍ഷിപ്പ് 2024-25 അധ്യയന വര്‍ഷം മുതല്‍ ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറുന്നു. ഇതിന്റെ ആദ്യഘട്ടമായി തദ്ദേശ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനുള്ള അംഗീകൃത പാരലല്‍ കോളേജുകളെ സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ അപേക്ഷയും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സെപ്റ്റംബര്‍ 7 നകം ഹാജരാക്കണം. അപേക്ഷ ഫോം ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.