മലയാള മനോരമ സയൻസ് വിസാർഡ് 6.0 ശ്രേഷ്ഠ ആചാര്യ പുരസ്കാരം ശലഭ ജ്യോതിഷിന്
വള്ളിവട്ടം: മലയാള മനോരമ സയൻസ് വിസാർഡ് 6.0 ശ്രേഷ്ഠ ആചാര്യ പുരസ്കാരം നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും സുവോളജി അധ്യാപികയുമായ ശലഭ ജ്യോതിഷ് നേടി.
യൂണിവേഴ്സൽ എൻജിനീയറിങ് കോളേജ് വള്ളിവട്ടം ക്യാമ്പസിൽ വച്ച് നടന്ന ചടങ്ങിൽ കേരള ക്ലേസ് ആൻഡ് സെറാമിക് മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, ശലഭ ജ്യോതിഷിനെ 5000 രൂപയും പ്രശസ്തി ഫലകവും നൽകി ആദരിച്ചു.
ചടങ്ങിലെ സന്നിഹിതർ:
മലയാള മനോരമ ഡെപ്യൂട്ടി സർക്കുലേഷൻ മാനേജർ: മസൂദ് റഷീദ്
ഡോ. കെ.കെ. നാരായണൻ: വൈസ് പ്രിൻസിപ്പാൾ
ഡോ. ജോസ് കെ. ജേക്കബ്: പ്രിൻസിപ്പാൾ
ഡോ. സിജിമോൻ എൻ.വി: അക്കാദമിക് കൗൺസിൽ മെമ്പർ
ഡോ. ജൂഡി ജോണി: ഫെഡറൽ ബാങ്ക് മാനേജർ, ഇരിഞ്ഞാലക്കുട
ഡോ. ജോണി എൻ.വി: ഡീൻ, യൂ.ഇ.സി
കെ.എ. നാസർ: പി.ടി.എ വൈസ് പ്രസിഡന്റ്
രോഹിണി സി.ബി: അസോസിയേറ്റ് പ്രൊഫസർ
