EDUCATIONKERALAMTHRISSUR

മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്സ്; ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചിന്‍ ഷിപ്പ്യാര്‍ഡും അസാപ്പ് കേരള, കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കുന്നന്താനവും ചേര്‍ന്ന് നടത്തുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ എന്നീ ട്രേഡുകളില്‍ 2020 ലോ അതിന് ശേഷമോ പാസായ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. 14,514 രൂപയാണ് ഫീസ്. കോഴ്സ് കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈഫന്റ് ലഭിക്കും. മത ന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം, ജൈന, ബുദ്ധ പാഴ്‌സി വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠിക്കുവാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9495999688/ 7736925907 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വെബ്‌സൈറ്റ്: www.asapkerala.gov.in