എം.ബി.എ പ്രവേശന അഭിമുഖം
പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ടെക്നോളജിയിൽ 2025-2027 വർഷത്തേക്കുള്ള മുഴുവൻ സമയ എം.ബി.എ പ്രോഗ്രാമിലേക്ക് പ്രവേശനത്തിൻ്റെ ഭാഗമായി അഭിമുഖവും ഗ്രൂപ്പ് ചർച്ചയും മെയ് എട്ടിന് രാവിലെ പത്ത് മണിക്ക് നടത്തും.
50 ശതമാനം മാർക്കോടെ ബിരുദ പരീക്ഷ പാസായവർ, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ, സി-മാറ്റ്, ക്യാറ്റ്, കെ- മാറ്റുളളവർ യോഗ്യതാ പരീക്ഷകൾക്കായി അപേക്ഷിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. പട്ടികജാതിപട്ടികവർഗ വിഭാഗക്കാർക്ക് 45 ശതമാനവും ഒ.ബി.സി വിഭാഗക്കാർക്ക് 48 ശതമാനം മാർക്കും മതിയാകും.
വിലാസം- ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ടെക്നോളജി, പുന്നപ്ര അക്ഷരനഗരി, വാടയ്ക്കൽ പി.ഒ, ആലപ്പുഴ – 688003. ഫോൺ- 0477-2267602, 9188067601, 9946488075, 97472720
