പുത്തൂർ ഗ്രാമ പഞ്ചായത്ത് പഠനോപകരണങ്ങൾ വിതരണം ചെയ്തു
പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് എൽ.പി സ്കൂളുകളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശ, കസേര എന്നീ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് സജിത്ത് ഉദ്ഘാടനം ചെയ്തു.2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,60,000 രൂപ വകയിരുത്തി ഒരു വിദ്യാർത്ഥിക്ക് 5000 രൂപയുടെ മേശയും കസേരയും എന്ന തരത്തിൽ 28 വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. കുരിശുമൂല കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ പി.ബി. സുരേന്ദ്രൻ, പി.എം. രാഹുൽ, മിനി റെജി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.എം പോൾ തുടങ്ങിയവർ പങ്കെടുത്തു.

lq6aca