EDUCATIONTHRISSUR

റിസോഴ്‌സ് ടീച്ചര്‍മാരെ നിയമിക്കുന്നു

തൃശൂർ: സര്‍ക്കാര്‍ പ്രൈമറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി റിസോഴ്‌സ് ടീച്ചര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജില്ലയിലെ ഓരോ ഉപജില്ലയിലെയും ഒരു സര്‍ക്കാര്‍ യു.പി. സ്‌ക്കൂളിലെ അഞ്ച്, ആറ് ക്ലാസ്സുകളിലാണ് നിയമനം നടത്തുക. അടിസ്ഥാന യോഗ്യത. ബി.എ. ഇംഗ്ലീഷ് (കമ്മ്യൂണികേറ്റീവ്/ ഫംങ്ഷണല്‍/ ലിറ്ററേച്ചര്‍) ടി.ടി.സി./ഡി.എഡ്/ ഡി.എല്‍.എഡ്/ ബി.എഡ് ഇന്‍ ഇംഗ്ലീഷ്. താല്‍പര്യമുള്ളവര്‍ ജൂലൈ 19 ന് രാവലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0487 2360810.