General

നാട്ടിക പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി യു ഡി എഫ്

നാട്ടിക: നാട്ടിക ഗ്രാമപഞ്ചായത്ത് 9 -ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി പി. വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എൽ ഡി എഫ് -ന് നഷ്ടമാകുന്ന സാഹചര്യം ആണ് ഉള്ളത് . എൽ ഡി എഫ് സിറ്റിംഗ് സീറ്റ് ആണ് പി. വിനു പിടിച്ചെടുത്തത്. മുൻ അംഗത്തിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് .

വിജയത്തിന് ശേഷം പ്രതികരിച്ച വിനു പറഞ്ഞു:
“115 വോട്ടിന്റെ ഈ ഭൂരിപക്ഷം ഒരുപാട് കാര്യങ്ങൾ വിളിച്ചോതുന്നു. ഇതൊരു പ്രചോദനമാണ്. പ്രദേശത്തെ എല്ലാ തട്ടിലുമുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തനം തുടരുമെന്ന് ഉറപ്പുനൽകുന്നു.”