ചരിത്ര സാരഥിക്ക് കണ്ണീരോടെ വിട
തൃശ്ശൂർ: ദീനദയാൽ എജ്യുക്കേഷണൽ & കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും, സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ മാനേജരും,പ്രശസ്ത ചരിത്ര ഗവേഷകനുമായിരുന്ന വേലായുധൻ പണിക്കശ്ശേരിയുടെ ഭൗതിക ശരീരം സരസ്വതി വിദ്യാനികേതൻ ഭാരത് മാതാമണ്ഡപത്തിൽ പൊതുദർശനത്തിന് വെച്ചു. ഭാരതീയ വിദ്യാനികേതൻ ഭാരവാഹികൾ,സമൂഹത്തിൻ്റെ നാനാതുറകളിലുള്ള വിശിഷ്ട വ്യക്തികൾ, ദീനദയാൽ ട്രസ്റ്റ് അംഗങ്ങൾ, വിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, അധ്യാപക അനധ്യാപകർ, പി.ടി.എ.മാതൃഭാരതി അംഗങ്ങൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.പൊതുദർശനത്തിനുശേഷം വിലാപ യാത്രയായി ഭൗതികശരീരം സ്വവസതിയായ നളന്ദയിൽ എത്തിച്ച് സംസ്കരിച്ചു.