കേരളത്തിലെത്തിയ ലിയോ സംവിധായകൻ ലോകേഷ് കനകരാജിന് ആരാധകരുടെ തിരക്കിൽ പെട്ട് പരിക്ക്
പാലക്കാട്: ലിയോ പ്രമോഷന്റെ ഭാഗമായാണ് ലോകേഷ് കനകരാജ് കേരളത്തിലെത്തിയത്. പാലക്കാട് അരോമ തീയേറ്ററിൽ എത്തിയ സംവിധായകനെ കാണാനെത്തിയ ആരാധകരുടെ അഭൂതപൂർവമായ തിരക്കിൽപെട്ടാണ് ലോകേഷിന് പരിക്ക് പറ്റിയത് . തിക്കിലും തിരക്കിലും ലോകേഷിന്റെ കാലിന് പരിക്കേറ്റു. ആരാധകർ അനിയന്ത്രിതമായി എത്തിയതോടെ പൊലീസിന് ലാത്തിവീശേണ്ടി വന്നു. കാലിന് പരിക്കേറ്റതോടെ ലോകേഷിന്റെ കേരളത്തിലെ മറ്റു പരിപാടികൾ റദ്ദാക്കി. തൃശൂർ രാഗം തീയേറ്ററിലും കൊച്ചി കവിത തീയേറ്ററിലും സന്ദർശനങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായും വൈകാതെ കേരളത്തിലേയ്ക്ക് മടങ്ങിയെത്തുമെന്നും സംവിധായകൻ ട്വിറ്ററിലൂടെ അറിയിച്ചു.
Thank you Kerala for your love.. Overwhelmed, happy and grateful to see you all in Palakkad. ❤️
— Lokesh Kanagaraj (@Dir_Lokesh) October 24, 2023
Due to a small injury in the crowd, I couldn’t make it to the other two venues and the press meeting. I would certainly come back to meet you all in Kerala again soon. Till then… pic.twitter.com/JGrrJ6D1r3