നിലാവ് സാംസ്‌കാരികവേദി കർമ്മശ്രേഷ്ഠ പുരസ്‌കാരം ആർ.എം മനാഫിന് സമ്മാനിച്ചു
നിലാവ് സാംസ്‌കാരികവേദിയുടെ 11ാം വാർഷികവും പുരസ്‌കാര വിതരണവും നടത്തി. 2024-25 സമൂഹിക ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനത്തിനാണ് തൃശൂർ വലപ്പാട് സ്വദേശി ആർ. എം മനാഫിന് കർമ്മശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചത്. തിരുവനന്തപുരം പ്രൊ. എൻ. കൃഷ്ണപിള്ള സ്മാരക ഹാളിൽ നടന്ന ചടങ്ങ് നിലാവ് സാംസ്‌കാരികവേദി ചെയർമാൻ പൂവച്ചൽ സുധീർ അധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ വി. ശശി എം. എൽ. എ ഉത്ഘാടനം നിർവഹിച്ചു. കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ ജനറൽ സെക്രട്ടറി വി. കെ മധു പുരസ്‌കാര സമർപ്പണം നടത്തി. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ മുഖ്യാഥിഥിയായി. പാളയം ഇമാം ഡോ. വി. പി സുഹൈബ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. നഗര സഭ കൗൺസിലർ കരമന അജിത്ത്,ചൈൽഡ് വെൽഫയർ ചെയർപേഴ്സൺ അഡ്വ ഷാനിബാ ബീഗം,സംഗിതാ സംവിധായകൻ ആലപ്പി ഋഷിലേഷ്, ദുനുംസ് റിയാസുദ്ധീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച സംസാരിച്ചു.
