THRISSUR

തൃശൂർ നാട്ടികയിൽ നടന്നത് മനഃപൂർവമായ നരഹത്യ : മന്ത്രി കെ ബി ഗണേഷ് കുമാർ

തൃശൂർ നാട്ടികയിൽ നടന്നത് മനഃപൂർവമായ നരഹത്യയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രാഥമിക അന്വേഷണത്തിൻ്റെ റിപ്പോർട്ട് കിട്ടി. വണ്ടിയുടെ ക്ലീനർ മദ്യപിച്ചാണ് വണ്ടിയോടിച്ചത്. ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നു, വാഹനമോടിച്ച ക്ലീനർക്ക് ലൈസൻസ് പോലുമില്ല. അപകടമുണ്ടാക്കിയ വണ്ടിയുടെ രജിസ്ട്രേഷൻ, പെർമിറ്റ്, ലൈസൻസ് എന്നിവ റദ്ദാക്കും.