പൂരപ്രേമികളായ സ്ത്രീകൾക്കും കുട്ടികൾക്കും കുടമാറ്റം ആസ്വദിക്കാൻ പ്രത്യേക ഇടം
സ്ത്രീകൾക്കും കുട്ടികൾക്കും തൃശൂർ പൂരം കുടമാറ്റം ആസ്വദിക്കാൻ പ്രത്യേക സൗകര്യം ഒരുക്കി ജില്ലാ വനിതാ ശിശു വികസന വകുപ്പ്. പാറമേക്കാവ്- തിരുവമ്പാടി കുടമാറ്റം നടക്കുന്ന തെക്കേ ഗോപുര നടയിൽ ഇരു ഭാഗങ്ങളിലായി പോലീസ് കൺട്രോൾ റൂമിനോട് ചേർന്നാണ് ഇടം ഒരുക്കിയത്. ഏകദേശം ആയിരത്തിലധികം വനിതകൾക്കായി ബാരിക്കേഡുകൾ കെട്ടി പൂരം ആസ്വദിക്കാൻ സുരക്ഷ ഒരുക്കി. സ്ത്രീകൾക്കും കുട്ടികൾക്കും ദാഹജലവും ഒ ആർ എസ് പാനീയവും നൽകിയിരുന്നു. തിക്കും തിരക്കും ഇല്ലാതെ കുടമാറ്റം ആസ്വദിക്കാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു ഇത്തവണ എല്ലാവരും.
