THRISSUR

ലേഖനം, കാര്‍ട്ടൂണ്‍ ക്ഷണിച്ചു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, എന്‍വയോണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ അവയര്‍നസ് കപ്പാസിറ്റി ബില്‍ഡിങ് ആന്‍ഡ് ലൈവ്‌ലിഹുഡ് പ്രോഗ്രാം- കേരള, മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റ് ഫോറസ്റ്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച്, കേരള വനഗവേഷണ സ്ഥാപനം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും ലേഖനം, കാര്‍ട്ടൂണ്‍ എന്നിവ ക്ഷണിച്ചു. ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ‘ഇലക്ട്രിക് പാഴ്‌വസ്തുക്കള്‍’ എന്നതാണ് വിഷയം. ലേഖനം (മലയാളം) 500 വാക്കില്‍ കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും. പ്രധാന അധ്യാപകരുടെ സാക്ഷ്യപത്രത്തോടൊപ്പം സൃഷ്ടികള്‍ സ്‌കാന്‍ ചെയ്ത് ജൂണ്‍ 20 വൈകിട്ട് 5.30 നകം [email protected] വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0487 2690100.