THRISSUR

ശാസ്ത്രസമേതം ജില്ലാതല ഉദ്ഘാടനം

തൃശൂർ: ശാസ്ത്രസമേതം ജില്ലാതല ഉദ്ഘാടനം സെന്റ് തോമസ് കോളജില്‍ ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതികളുടെ കോര്‍ഡിനേറ്റര്‍ ടി വി മദനമോഹനന്‍ അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ രംഗവുമായി, പൊതുവിദ്യാഭ്യാസമേഖലയെ ബന്ധിപ്പിക്കുന്ന പരിപാടിയാണ് ശാസ്ത്രസമേതം. കോളജിലെ എല്ലാ ശാസ്ത്രലാബുകളും കുട്ടികളെ പരിചയപ്പെടുത്തി. കൂടാതെ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ ശാസ്ത്ര ക്ലാസുകളും സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ എ മാര്‍ട്ടിന്‍, ഡോ. ടി വി വിമല്‍കുമാര്‍, വിജ്ഞാന്‍ സാഗര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ സി ടി അജിത്കുമാര്‍, സമേതം അസി. കോര്‍ഡിനേറ്റര്‍ വി മനോജ്, തൃശൂര്‍ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി എം ബാലകൃഷ്ണന്‍, ശാസ്ത്രസമേതം ജില്ലാ കോര്‍ഡിനേറ്റര്‍ പി എസ് ഷൈജു എന്നിവര്‍ സംസാരിച്ചു. ഡോ.നിതിന്‍ മോഹന്‍, ഡോ.ജോബി, ഡോ.ജോയ്‌സ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം വി എന്‍ സുര്‍ജിത് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രക്ലബ് സെക്രട്ടറി എ ആര്‍ രഞ്ജിത്ത്കുമാര്‍ സ്വാഗതവും കോളേജ് കോര്‍ഡിനേറ്റര്‍ ഡോ ജില്‍മി ജോയ് നന്ദിയും പറഞ്ഞു.