THRISSUR

ഡി.ടി.പി.സി. ടൂര്‍ ബുക്കിംഗ് ആരംഭിച്ചു

തൃശ്ശൂര്‍ ഡി.ടി.പി.സി. യുടെ ക്രിസ്തുമസ് പുതുവത്സര അവധിക്കാല ടൂര്‍ പാക്കേജുകളുടെ ബുക്കിംഗ് ആരംഭിച്ചു. മൈസൂര്‍, കൂര്‍ഗ്, മസിനഗുഡി, ഊട്ടി, വാഗമണ്‍, തേക്കടി, ഗവി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് പാക്കേജുകള്‍ ഒരുക്കിയിട്ടുളളത്. ക്രിസ്മസ് അവധിക്കാല പാക്കേജുകളുടെ നിരക്ക് കുറച്ചിട്ടുണ്ട്. യാത്ര പ്രവേശന ടിക്കറ്റ്, താമസ സൗകര്യം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ ആണ് നിരക്ക്. ഏസി വാഹനത്തിലാണ് യാത്ര. സഞ്ചാരികളെ സഹായിക്കുന്നതിന് മുഴുവന്‍ സമയ ഫെസിലിറ്റേറ്ററുടെ സേവനം ഉണ്ടായിരിക്കും. സീറ്റുകള്‍ ബുക്കുചെയ്യുന്നതിന് ഡി.ടി.പി.സി. ഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനേയോ ബന്ധപ്പെടാം. ഫോണ്‍ : 0487 2320800, 9496101737.