THRISSUR

കഴിമ്പ്രം ശാർക്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിർഭരമായി

കഴിമ്പ്രം : ശാർക്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിർഭരമായി നടന്നു. രാവിലെ നിർമ്മാല്യദർശനം, അഭിഷേകം, മലർ നിവേദ്യം, മഹാഗണപതിഹോമം, ഉഷപൂജ, ശീവേലി, പറയെടുപ്പ്, ഉച്ചപൂജ തുടങ്ങിയ കർമ്മങ്ങൾക്ക് ശേഷം ക്ഷേത്രനടയിൽ കാവടിയാട്ടവും കലശാഭിഷേകവും നടന്നു. ഉച്ചയ്ക്ക് പ്രസാദ ഊട്ട് വിതരണം ചെയ്‌തു. വൈകിട്ട് വാഴപ്പള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിപ്പ് നടത്തി. തുടർന്ന് ദീപാരാധന, തായമ്പക, അത്താഴപൂജ, ഭസ്മാഭിഷേകം എന്നിവ നടന്നു.
മഹോത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് സുരേഷ് ബാബു, വൈസ് പ്രസിഡണ്ട് പ്രതീഷ് ശാർക്കര, സെക്രട്ടറി ഷാജ് ശാർക്കര, ട്രഷറർ ഹേമന്ത് ശാർക്കര, ഷാജി ശാർക്കര, രാജേന്ദ്രപ്രസാദ് എന്നിവർ നേതൃത്വം നൽകി. വിശ്വാസഭാവത്തോടെ നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *