കരാത്തെ ദൊ ഗോജുക്കാൻ കസോക്കു കായ് ഇന്ത്യയുടെ വാർഷിക ബ്ലാക്ക് ബെൽറ്റ് ക്യാമ്പ് തൃപ്രയാറിൽ സംഘടിപ്പിച്ചു
തൃപ്രയാർ: കരാത്തെ ദൊ ഗോജുക്കാൻ കസോക്കു കായ് ഇന്ത്യയുടെ 2025 ലെ വാർഷിക ബ്ലാക്ക് ബെൽറ്റ് പരിശീലന ക്യാമ്പ് മെയ് 10, 11 തീയതികളിൽ തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.
നാഷണൽ പ്രസിഡണ്ടും കസോക്കു കായ് ഇന്ത്യയുടെ ഇന്ത്യൻ പ്രതിനിധിയുമായ ക്യോഷി മധു വിശ്വനാഥ് ഈ രണ്ട് ദിവസങ്ങളിലായുള്ള പരിശീലനത്തിന് നേതൃത്വം നൽകി. കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വിവിധ സോണുകളിൽ നിന്നുള്ള 100-ലധികം ബ്ലാക്ക് ബെൽറ്റുകാർ ക്യാമ്പിൽ പങ്കെടുത്തു.
ക്യാമ്പിൻ്റെ ഭാഗമായി 25-ഓളം പേർ പുതുതായി ബ്ലാക്ക് ബെൽറ്റ് നേടിയതും വിവിധ ഡിഗ്രികൾ കരസ്ഥമാക്കിയതുമാണ്. കരാത്തെ ഇന്ത്യ ഓർഗനൈസേഷൻ സംഘടിപ്പിച്ച ദേശീയ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കത്ത വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ ധീരകീർത്ത് എം.എം.നെ ക്യാമ്പിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ ആദരിച്ചു.
കത്തയും കുമിത്തെയുമുള്‍പ്പെട്ട വിവിധ മേഖലകളിലായി അത്യുത്കൃഷ്ടമായ പരിശീലനം ക്യാമ്പിൽ ലഭിച്ചു. ഇൻസ്ട്രക്ടർമാർക്കായി പ്രത്യേക പരിശീലന സെഷനുകളും നടന്നു.
ഇതിനോടനുബന്ധിച്ചുള്ള വാർഷിക ജനറൽ ബോഡി മീറ്റിംഗും പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും മെയ് 10-ന് ഹോട്ടൽ ഡ്രീംലാൻഡിൽ വച്ച് നടത്തി
