ജെ.സി.ഐ തൃപ്രയാറിൻ്റെ “എൻ്റെ ഗ്രാമം” പദ്ധതി നാടിന് സമർപ്പിച്ചു
തൃപ്രയാർ: ജെ.സി.ഐ തൃപ്രയാർ നടപ്പിലാക്കുന്ന “എൻ്റെ ഗ്രാമം” പദ്ധതി ഗ്രാമവാസികൾക്കായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമ പഞ്ചായത്തിലെ എല്ലാ റോഡുകളുടെയും പേരുകൾ അടയാളപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കുന്നതിലൂടെ പ്രദേശവാസികൾക്കും സന്ദർശകർക്കും വേണ്ടിയുള്ള ദിശാനിർദേശ സംവിധാനമാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഉദ്ഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിനേശൻ എം.ആർ. ജെ.സി.ഐ തൃപ്രയാർ കുടുംബ സംഗമത്തിൽ നിർവഹിച്ചു. പദ്ധതിക്ക് പഞ്ചായത്തിന്റെ പരിപൂർണ പിന്തുണ ഉണ്ടാകുമെന്ന് പ്രസിഡന്റ് അറിയിച്ചു. പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച ജെ.സി.ഐ അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ജെ.സി.ഐ തൃപ്രയാർ പ്രസിഡണ്ട് ടി. എസ്. കൃഷ്ണ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംഘാടകരായ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സജീവമായി പങ്കെടുത്തു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.



