ശാസ്‌ത്രോത്സവം; ഏകദിന പരിശീലനം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
തൃശ്ശൂര്‍ റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുത്ത് സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 305 പ്രതിഭകള്‍ നവംബര്‍ 15 മുതല്‍ ആലപ്പുഴ ജില്ലയില്‍ ആരംഭിക്കുന്ന സംസ്ഥാനതല കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുന്നു. തൃശ്ശൂര്‍ ജില്ലാ ടീമിനെ സജ്ജമാക്കുന്നതിനായി തൃശ്ശൂര്‍ അരണാട്ടുകര ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ അജിതകുമാരി അധ്യക്ഷത വഹിച്ചു.
സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം ആര്‍ജ്ജിക്കുന്നതിനായി മോട്ടിവേഷന്‍ ക്ലാസും ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ പരിശീലനം നല്‍കുന്നതിനായി വിദഗ്ധരുടെ ക്ലാസും സംഘടിപ്പിച്ചു. തൃശ്ശൂര്‍ റവന്യൂ ജില്ലയുടെ (വിദ്യാഭ്യാസ ജില്ല-ഉപജില്ല) എച്ച് എം ഫോറത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചേര്‍പ്പ് എ ഇ ഒ സുനില്‍കുമാര്‍ എം.വി, ചാലക്കുടി എ ഇ ഒ നിഷ പി.ബി, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് പ്രൊഫ. ഡെയ്‌സണ്‍ പാണേങ്ങാടന്‍, പ്രധാന അധ്യാപകരായ സിസ്റ്റര്‍ ജോസ്ഫിന്‍, സിസ്റ്റര്‍ മരിയ ആന്റണി, പി ടി എ പ്രസിഡന്റ് ബ്ലെയ്‌സ് ജോസ്, ക്ലബ്ബ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.