ഷഷ്ഠി മഹോത്സവം; മദ്യനിരോധനം ഏര്‍പ്പെടുത്തി
മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പറമ്പന്തള്ളി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് പാവറട്ടി പോലീസ് സ്റ്റേഷന് പരിധിയില്‍ നവംബര്‍ 6, 7 തീയതികളിൽ മദ്യനിരോധനം ഏര്‍പ്പെടുത്തി. നാളെ ഉച്ചയ്ക്ക് 12 മുതല്‍ 7 -ാം തീയതി അര്‍ധരാത്രി 12 വരെ (36 മണിക്കൂര്‍) എല്ലാ തരത്തിലുള്ള മദ്യം കൈവശംവെക്കുന്നതിനും ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനും അനധികൃത മദ്യവ്യാപാരവും പാവറട്ടി പോലീസ് സ്റ്റേഷന് പരിധിയില്‍ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഷഷ്ഠി മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനായി പല സ്ഥലങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും എത്തിച്ചേരുന്നതിനാല്‍ സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.