എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന വീടിൻ്റെ വാർക്ക നടത്തി
എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദമയന്തി ചേച്ചിക്ക് നിർമ്മിക്കുന്ന വീടിൻ്റെ വാർക്ക ഇന്ന് രാവിലെ 11മണിക്ക് ആരംഭിച്ചു. പരീക്ഷാ ദിനത്തിലും എൻ എസ് എസ് വോളണ്ടിയേഴ്സ് അവരുടെ സാന്നിധ്യം അറിയിച്ചു. ഓരോ കുട്ടികളും അവരവരുടെ കഴിവിനനുസരിച്ച് പണികളിൽ വ്യാപൃതരായി. പരിപാടിയിൽ പങ്കെടുത്ത എല്ലാ എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും എച്ച് എം മിനി ആർ വിജയൻ ആശംസകൾ അറിയിച്ചു. പരിപാടിയിൽ എൻ എസ്എസ് ലീഡർമാരായ ശ്രീലക്ഷ്മി കെ.യു. ജന ഫാത്തിമ, റയാൻ ഫൈസൽ തുടങ്ങിയ മുഴുവൻ എൻ എസ് എസ് വളണ്ടിയേഴ്സും ,അധ്യാപകരായ രഘുരാമൻ കെ ആർ, അമർ.ഷൈജാ ഇ ബി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷും പങ്കെടുത്തു.
