മൂന്ന് മാസ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ്
പൂത്തോൾ : സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ കീഴില്‍ ത്യശൂര്‍ പൂത്തോളില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്‌ററ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നവംബറില്‍ മൂന്നു മാസത്തെ ഹോട്ടല്‍ മാനേജ്മന്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത – എസ് എസ് എല്‍ സി അഥവാ തതുല്യം. ക്ലാസ് ആഴ്ചയില്‍ മൂന്ന് ദിവസം രാവിലെ 10 മുതല്‍ ഒന്നു വരെ. ഫീസ് 10,000 രൂപ. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി പാസാവുന്നവര്‍ക്ക് പ്ലേസ്മെന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0487 2384253, 9447610223.