അയ്യങ്കാളി ജയന്തി ആഘോഷിച്ച് തൃശൂർ ജില്ലാ ദളിത് കോൺഗ്രസ്
തൃശൂർ : സാമുഹ്യ പരിഷ്കർത്താവ് അയ്യങ്കാളിയുടെ ജന്മദിനം ആഘോഷമാക്കി തൃശൂർ ജില്ലാ ദളിത് കോൺഗ്രസ്. 1863-ൽ ഓണാട്ടുകരയിൽ ജനിച്ച അയ്യങ്കാളി, കേരളത്തിലെ ദളിതരുടെ അവകാശങ്ങൾക്ക് വേണ്ടി നിഷ്ഠയോടെ പോരാടിയ വ്യക്തിയായിരുന്നു. സമുദായത്തിൽ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകിയതും സാമൂഹ്യനീതി ഉറപ്പുവരുത്താൻ നടത്തിയ ഇടപെടലുകളുമാണ് അയ്യങ്കാളിയുടെ പ്രധാന സംഭാവന. അയ്യങ്കാളിയുടെ നേതൃത്തിൽ നടന്ന വാഗ്ഭടാനന്ദ തീർത്ഥപ്പാദരുടെ സഹകരണത്തോടെയുണ്ടായ അഗ്നിപുത്ര സമരം, കേരളത്തിലെ ദളിത് സമൂഹത്തിന് സ്വതന്ത്ര്യത്തിന്റെ പുതിയ വഴികൾ തുറന്നുതന്നു. അയ്യങ്കാളി നയിച്ച ‘സമരയാത്രകൾ’ കേരളത്തിൽ സാമൂഹ്യ നീതിയുടെ ചരിത്രത്തിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. അയ്യന്‍കാളി എല്ലാ വിലക്കുകളും ലംഘിച്ച് ദലിതരെ പൊതുസ്ഥലങ്ങളിലേക്കു നയിച്ചത് വലിയൊരു വിപ്ലവമായിരുന്നു. 1907 ല്‍ സാധുജനപരിപാലന സംഘം രൂപവല്‍ക്കരിച്ച് കര്‍ഷകത്തൊഴിലാളി സമരത്തിനു നേതൃത്വം നല്കി. കേരളത്തിലാദ്യമായി കര്‍ഷകത്തൊഴിലാളി സമരം നടക്കുന്നത് അയ്യന്‍കാളിയുടെ നേതൃത്വത്തിലാണ്. ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ പ്രവേശനവും അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു. ഉച്ചനീചത്വങ്ങള്‍ക്കെതിരെ അധഃസ്ഥിതരുടെ ഇടയില്‍ നിന്നും ആദ്യമുയര്‍ന്ന സ്വരമായിരുന്നു അയ്യന്‍കാളിയുടേത്.
തൃശൂർ ജില്ലാ ദളിത് കോൺഗ്രസ് ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷ പരിപാടികൾ മുൻ എം എൽ എ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ദളിത് കോൺഗ്രസ് പ്രസിസണ്ട് സതീഷ് അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി സുനിൽ അന്തിക്കാട്, പി.വി. രാജു, ബൈജു, എൻ. പി. രാമചന്ദ്രൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.