ആഘോഷരാവായി ദീപോത്സവം 2023
എടമുട്ടം : ജനകീയ സൗഹൃദവേദിയുടെ നേതൃത്വത്തിൽ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്ത് ദീപാവലിയുടെ ഭാഗമായി നവംബർ 11,12 തിയ്യതികളിൽ സംഘടിപ്പിച്ച ദീപോത്സവം 2023 ന്റെ ഉദ്ഘാടനം ഹൈറിച്ച് എം ഡി ശ്രീന പ്രതാപൻ നിർവ്വഹിച്ചു. ജനകീയ സൗഹൃദവേദി ചെയർമാൻ ശോഭ സുബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏഷ്യൻ ഗെയിംസ് വിമൻസ് ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ആൻസി സോജനെ പ്രശസ്തി പത്രവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ഹൈറിച്ച് 50000/-രൂപ ക്യാഷ് അവാർഡ് നൽകുമെന്ന് ഹൈറിച്ച് എം ഡി ശ്രീന പ്രതാപൻ അറിയിച്ചു. ഹൈ റിച്ച് കോ- ഫൗണ്ടർ പ്രതാപൻ മുഖ്യാഥിതി ആയി പങ്കെടുത്തു. ഷൈൻ നെടിയിരിപ്പിൽ, മധു കുന്നത്ത്, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, സൗമ്യൻ നെടിയിരിപ്പിൽ, പി ഡി ലോഹിതാക്ഷൻ, സുജിന്ദ് പുല്ലാട്ട്, അജ്മൽ ഷെരീഫ്, പ്രജീഷ് കൊല്ലാറ, സുമേഷ് പാനാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. സുനിൽ സിത്താരയുടെ നേതൃത്വത്തിൽ ഗാനമേളനടന്നു ഗായകരായ കൃഷ്ണ, ശ്രീയ ശ്രീകാന്ത്, അമൻ സഖ, ആലില മുരളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ബ്രോ ഹൌസിന്റെ നേതൃത്വത്തിൽ ചെണ്ടയോടു കൂടിയ ഡിജെ നൈറ്റും വർണ്ണമഴയും നടന്നു.


