THRISSUR

തൃശൂർ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പ്; തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു

തൃപ്രയാർ: കരാത്തെ അസോസിയേഷൻ ഓഫ് തൃശൂരിൻ്റെ നേതൃത്വത്തിൽ നടത്തിയ തൃശൂർ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പ് തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ മുൻ എംപിയും ടി എസ് ജി എ ചെയർമാനുമായ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. കരാത്തെ അസോസിയേഷൻ ഓഫ് തൃശൂർ പ്രസിഡന്റ് എ കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കരാത്തെ കേരള അസോസിയേഷൻ പ്രസിഡണ്ട് രാം ദയാൽ , ജനറൽ സെക്രട്ടറി എസ് അരവിന്ദാക്ഷൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. TSGA ജനറൽ സെക്രട്ടറി സി.ജി. അജിത് കുമാർ, കരാത്തെ അസോസിയേഷൻ ഓഫ് തൃശൂർ ജനറൽ സെക്രട്ടറി മധു വിശ്വനാഥ്, ട്രഷറർ ബെന്നി പി ടി എന്നിവർ സംസാരിച്ചു.


സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ, അണ്ടർ21,സീനിയർ വിഭാഗങ്ങളിൽ 20 ഓളം ശൈലികളിൽ നിന്നായി എഴുന്നൂറോളം വിദ്യാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. മെട്രോ DYSP സലിൽ കെ ജി വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. വൈകീട്ട് 8 മണിയോടെ കത്ത, കുമിത്തെ, ടീം കത്ത വിഭാഗങ്ങളിലായി എല്ലാ മത്സരങ്ങളും സമാപിച്ചു. 358 പോയിൻറ് നേടി കരാത്തെ ദൊ ഗോജുക്കാൻ & കസോക്കു കായ് ഇന്ത്യ തുടർച്ചയായി 4-ാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. ബോധിധർമ്മ കരാട്ടെ അക്കാദമി രണ്ടാം സ്ഥാനവും സെയുക്കായ് തൃശൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഈ മത്സരത്തിൽ വിജയികളായ മത്സരാർത്ഥികൾ ഈ വരുന്ന നവംബർ 8, 9, 10 തീയതികളിൽ തിരുവനന്തപുരത്തു വെച്ച് വേൾഡ് കരാത്തെ ഫെഡറേഷനു കീഴിലുള്ള കരാത്തെ ഇന്ത്യ ഓർഗനൈസേഷനും കരാത്തെ കേരള അസോസിയേഷനും നടത്തുന്ന സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും
.