THRISSUR

നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിൽ ലോക പരിസ്ഥിതി ദിനമാഘോഷിച്ചു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാട്ടിക എസ് എൻ സെൻട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് പരിസ്ഥിതി സംരക്ഷകനും മുൻ കോളേജ് പ്രിൻസിപ്പാളുമായ ഹാരി സാറിന്റെ ഗൃഹം സന്ദർശിക്കുകയുണ്ടായി. സ്വന്തം വീടും പരിസരവും വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങൾ കൊണ്ട് ജൈവ വൈവിധ്യമാക്കി തീർത്ത അദ്ദേഹത്തെ ആദരിക്കുകയും. അവിടെയുള്ള വ്യത്യസ്തങ്ങൾ ആയിട്ടുള്ള ഫലവൃക്ഷങ്ങളെയും ചെടികളെയും പരിചയപ്പെട്ടു കൊണ്ട് പരിസ്ഥിതിയെയും സമൂഹത്തെയും സ്നേഹിച്ച് നന്മയെ സ്വീകരിക്കുകയും തിന്മയെ തിരസ്കരിക്കുകയും ചെയ്യുന്നു ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നത് വിദ്യാർത്ഥികളിലൂടെയാണ് എന്നുള്ള അദ്ദേഹത്തിന്റെ ഉപദേശം കുട്ടികളിൽ ഒരു പുത്തൻ ഉണർവ് ഉണ്ടാക്കി. വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങൾ ആയിട്ടുള്ള റമ്പൂട്ടാൻ,പുലാസൻ, ദുരിയാൻ, ലോങ്ങൻ മാങ്കോസ്റ്റീൻ,അച്ചാച്ചൈരൂ സ്വീറ്റ് സാന്തോൾ വിവിധതരം മാവുകൾ, പേരകൾ, ജാതി എന്നിവ കുട്ടികൾ നേരിട്ട് കണ്ടു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. തായ്പിങ്ക് പേര തൈകൾ കുട്ടികൾക്ക് അദ്ദേഹത്തിന്റെ സഹധർമ്മിണി ബീന ഹാരി സമ്മാനമായി നൽകി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്ന് ജീവിക്കുന്ന ഇത്തരത്തിലുള്ള മഹത് വ്യക്തികളെ തിരിച്ചറിയുന്നതിനുള്ള സാഹചര്യം കുട്ടികൾക്ക് ഉണ്ടായി പ്രസ്തുത പരിപാടിയിൽ എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുഴുവൻ എൻ എസ്എസ് വളണ്ടിയേഴ്സും അധ്യാപികയായ ഷൈജയും പങ്കെടുത്തു.