അനന്യം പദ്ധതിയുടെ നിര്‍വ്വഹണത്തിന് താത്പര്യമുള്ള സര്‍ക്കാര്‍/അർദ്ധ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു
തൃശ്ശൂർ: സാമൂഹ്യ നീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ കലാപരമായ അഭിരുചി, സര്‍ഗാത്മകത, പ്രായോഗിക ശേഷി എന്നിവ വിലയിരുത്തി അവരുടെ സാമൂഹിക-സാമ്പത്തിക ജീവിതം മെച്ചപ്പെടുത്താന്‍ നടപ്പാക്കുന്ന ‘അനന്യം’ പദ്ധതിയുടെ നിര്‍വ്വഹണത്തിന് താത്പര്യമുള്ള സര്‍ക്കാര്‍/അർദ്ധ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നു താല്‍പര്യപത്രം ക്ഷണിച്ചു. ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ ഡയറക്ടര്‍, സാമൂഹ്യനീതി വകുപ്പ്, അഞ്ചാം നില, വികാസ് ഭവന്‍, പിഎംജി, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 31 വൈകുന്നേരം 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.