കുവൈറ്റ് ഉപപ്രധാനമന്ത്രിയെ സന്ദർശിച്ച് ഇന്ത്യൻ സ്ഥാനപതി
കുവൈറ്റ് : ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിനെ സന്ദർശിച്ചു. അദ്ധേഹത്തിന്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ പ്രവാസി സൗഹൃദ നടപടികൾക്ക് ഉപപ്രധാനമന്ത്രിയോട് ഇന്ത്യൻ സ്ഥാനപതി നന്ദി പറഞ്ഞു. നിലവിൽ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.