‘കോഴിക്കോട് ഫെസ്റ്റ് 2025’ മേയ് 2-ന് കുവൈറ്റിൽ
കുവൈറ്റ് : കുവൈറ്റിൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ സാംസ്‌കാരിക സാമൂഹിക സംഘടനയായ കോഴിക്കോട് ജില്ലാ അസോസിയേഷൻ (കെഡിഎ)യുടെ പതിനഞ്ചാം വാർഷികാഘോഷമായ ‘ കോഴിക്കോട് ഫെസ്റ്റ് 2025’ മേയ് 2 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് അബ്ബാസിയ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലെ എം.ടി. വാസുദേവൻനായർ നഗറിൽ വെച്ച് നടക്കും.
കോഴിക്കോട് ഫെസ്റ്റ് 2025-ലെ സംഗീത വിരുന്നിന് അക്ബർ ഖാൻ, സജിലി സലീം, സലീൽ സലീം, സമിയ, വിഷ്ണു എന്നീ ഗായകരും സുശാന്ത്, സന്തോഷ്, ബൈജു അടങ്ങുന്ന ഓർക്കസ്ട്രാ ടീമും നേതൃത്വം നൽകും. കെഡിഎയുടെ മഹിളാവേദി, ബാലവേദി ടീമുകൾ ഒരുക്കുന്ന നൃത്താവിഷ്കാരങ്ങളും പരിപാടിയുടെ ഭാഗമാകും.
അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്, ജനറൽ സെക്രട്ടറി ഷാജി കെ.വി., ട്രഷറർ ഹനീഫ് സി, ഫെസ്റ്റ് ജനറൽ കൺവീനർ നജീബ് പി വി, റഷീദ് കെ.കെ. തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
