KUWAITMIDDLE EAST

ഒഐസിസി കുവൈറ്റ് ‘വേണു പൂർണിമ – 2025’: കെ.സി വേണുഗോപാലിന് ആദ്യ പ്രവാസി പുരസ്കാരം

കുവൈറ്റ് : ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 9ന് വൈകിട്ട് 5 മണിക്ക് ഷുവൈഖ് ഫ്രീ സോൺ റോയൽ സ്യൂട്ട് ഹോട്ടലിൽ കൺവെൻഷൻ സെന്ററിൽ “വേണു പൂർണിമ – 2025” എന്ന പേരിൽ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നു.
മികവുറ്റ പൊതു പ്രവർത്തനത്തിന് കെ.സി വേണുഗോപാൽ എം.പി ക്ക് ഒഐസിസി കുവൈറ്റ് ഏർപ്പെടുത്തിയ ആദ്യ രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ സമ്മാനിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുതലിബ്, മരിയം ഉമ്മൻചാണ്ടി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകർ പങ്കാളികളാകുന്ന കലാപരിപാടികളും അരങ്ങേറും.

ഒഐസിസി കുവൈറ്റ് രൂപീകരണത്തിൽ മുൻ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല, എം.എം. ഹസ്സൻ, മാന്നാർ അബ്ദുൽ ലത്തീഫ് എന്നിവർ നിർണായക പങ്കുവഹിച്ചു. എൻ. സുബ്രഹ്മണ്യന്റെ മേൽനോട്ടത്തിൽ വർഗീസ് പുതുകുളങ്ങരയെ പ്രസിഡന്റാക്കി 2014ൽ ഒഐസിസി കുവൈറ്റ് ഔദ്യോഗികമായി നിലവിൽവന്നു.
സാമൂഹ്യ-സാംസ്കാരിക രംഗത്ത് ഒഐസിസി കുവൈറ്റ് അനവധി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട്. 14 ജില്ലാ കമ്മറ്റികൾ, വനിതാ-യുവജന വിഭാഗങ്ങൾ , കെയർ ടീം തുടങ്ങി നിരവധി കമ്മറ്റികൾ ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *