26-മത് സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു
എറണാകുളവും കോഴിക്കോടും ചാമ്പ്യൻമാർ
തൃപ്രയാർ : TSGA ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 26-മത് സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ, തൃശ്ശൂരിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി എറണാകുളം ജില്ല വിജയികളായി. പെൺകുട്ടികളുടെ വിഭാഗത്തിൽ, ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് വയനാടിനെ തോല്പിച്ച് കോഴിക്കോട് ജില്ല ചാമ്പ്യന്മാരായി.
ചാമ്പ്യൻമാരായ ടീമുകളെ അഭിനന്ദിച്ച് സംസ്ഥാന വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് ബിനോയ് ജോസഫ് സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി സി. സത്യൻ, ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് പി. ശിവകുമാർ, സെക്രട്ടറി ജോഷി ജോർജ്, മുത്തൂറ്റ് ടെക്നിക്കൽ ഡയറക്ടർ ബിജോയ് ബാബു, ബൈജു ഇസ്മയിൽ, TSGA ജനറൽ സെക്രട്ടറി സി.ജി. അജിത്കുമാർ, ട്രഷറർ ടി.ആർ. ദില്ലിരത്നം എന്നിവർ പ്രസംഗിച്ചു.