Sports

ഇന്ത്യ ഫൈനലിൽ; ന്യൂസീലൻഡിനെ 70 റൺസിന് തോൽപ്പിച്ചു

മുംബൈ: ഏകദിന ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ന്യൂസീലൻഡിനെ 70 റൺസിന് തകർത്ത് ടീം ഇന്ത്യ ഫൈനലിൽ. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജലക്ഷ്യം പിന്തുടർന്ന കിവീസ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള്‍ഔട്ടായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 117 റൺസെടുത്ത വിരാട് കോലി, 105 റൺസെടുത്ത ശ്രേയസ് അയ്യര്‍ എന്നിവരുടെ സെഞ്ചുറി കരുത്തില്‍ കൂറ്റൻ സ്കോർ കണ്ടെത്തി. ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡും കിംഗ് കോലി സ്വന്തമാക്കി. 9.5 ഓവറില്‍ 57ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കളിയിലെ താരം. വ്യാഴാഴ്ച നടക്കുന്ന ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.