ട്വന്റി 20; ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ മിന്നും ജയവുമായി ഇന്ത്യ
വിശാഖപട്ടണം: ട്വന്റി 20 ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തകർത്തു വിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 3 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. 50 പന്തിൽ 110 റൺസെടുത്ത ജോഷ് ഇന്‍ഗ്ലിസിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഓസീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 19.5 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തിൽ 80 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും, 39 പന്തിൽ 58 റൺസെടുത്ത ഇഷാൻ കിഷനുമാണ് ഇന്ത്യയുടെ വിജയശില്പികൾ. 14 പന്തില്‍ 22 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റിങ്കു സിംഗിന്റെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായി.