മെഡിക്കല്‍/ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനം
എസ്.എസ്.എല്‍.സി പരീക്ഷയില്‍ സയന്‍സ്, ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയവര്‍ക്കും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ എ2, എ ഗ്രേഡുകള്‍ നേടി വിജയിച്ച സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കും വിഷന്‍ പദ്ധതി പ്രകാരം മെഡിക്കല്‍/ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. പ്ലസ് വണ്‍ പഠനത്തോടൊപ്പം തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ പരിശീലനത്തിന് ചേര്‍ന്ന് പഠിക്കുന്നവരും കുടുംബ വാര്‍ഷിക വരുമാനം ആറുലക്ഷം രൂപയില്‍ അധികരിക്കാത്തതുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. രണ്ടു വര്‍ഷത്തെ പരിശീലനത്തിനായി തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് രണ്ടു ഗഡുക്കളായി ധനസഹായം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ എന്നിവയുടെ കോപ്പി സഹിതം ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് ഓഗസ്റ്റ് 20 വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 0487 236381.