Sports

ദേശീയ കരാത്തെ ചാമ്പ്യൻഷിപ്പിനൊരുങ്ങി കരാത്തെ ദൊ ഗോജുക്കാൻ താരങ്ങൾ

തളിക്കുളം: കരാത്തെ ദൊ ഗോജുക്കാൻ, കസോക്കുകായ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഗോജുക്കാൻ വിദ്യാർത്ഥികൾക്ക് യാത്രയയപ്പും പുതിയ ഡോജോയുടെ ഉദ്ഘാടനവും നടന്നു. തളിക്കുളം NSS കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് 15-ാം വാർഡ് മെമ്പർ ഷൈജ കിഷോർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കരാത്തെ ദൊ ഗോജുക്കാൻ ചീഫ് ഇൻസ്ട്രക്ടറും നാഷണൽ നാഷണൽ പ്രസിഡണ്ടുമായ മധു വിശ്വനാഥ് അധ്യക്ഷത വഹിച്ചു. NSS കരയോഗം ഭാരവാഹികൾ, ഷോട്ടോ കിഡ്സ് കരാത്തെ അക്കാദമി ചീഫ് ഇൻസ്ട്രക്ടർ ഷക്കീർ, കരാത്തെ ദൊ ഗോജുക്കാൻ കേരള ജനറൽ സെക്രട്ടറി സാന്ദ്ര നവീൻ എന്നിവർ ആശംസകൾ അർപ്പിച്ചു. നയന ടി. എസ് നന്ദി രേഖപ്പെടുത്തി.
ദേശീയ സെക്രട്ടറി മൃദുല മധു ദേശീയ മത്സരാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം ചെയ്തു. മാർച്ച് 26 മുതൽ 29 വരെ ഹൈദരാബാദിൽ നടക്കുന്ന ദേശീയ കരാത്തെ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് നയന ടി. എസ്, പൂജിത എം. എസ്, വൈഷ്ണവി വസന്ത്, ശബരിനാഥ് ഇ. ബി, ആനന്ദ് സി. എം, റിഗ്വേദ് എന്നിവർ മത്സരിക്കും.