ക്രിക്കറ്റ് ഇനി ഒളിംപിക്‌സിലും; പച്ചക്കൊടി കാണിച്ച് അന്താരാഷ്ട്ര കമ്മിറ്റി
ന്യൂഡല്‍ഹി: 2028 ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റും മത്സര ഇനമായി ഉൾപ്പെടുത്തും. ലോസാഞ്ചലസ് ഒളിമ്പിക് കമ്മിറ്റി തന്നെയാണ് ഈ തീരുമാനം അറിയിച്ചത്. ഇതോടെ 128 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് തിരിച്ചുവരികയാണ്. ഒരു ഒളിമ്പിക് മെഡല്‍ നേടാന്‍ സാധ്യത നല്‍കുന്ന ഇനം എന്ന നിലയില്‍ ഇന്ത്യയ്‌ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് ഈ തീരുമാനം.
മുംബൈയിൽ നടന്ന എക്‌സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിന്റെ രണ്ടാം ദിവസത്തിന് ശേഷം സംസാരിച്ച ഐഒസി പ്രസിഡണ്ട് തോമസ് ബാച്ച്, ബേസ്ബോൾ/സോഫ്റ്റ് ബോൾ, ഫ്ലാഗ് ഫുട്‌ബോൾ എന്നിവയ്‌ക്കൊപ്പം അഞ്ച് പുതിയ കായിക ഇനങ്ങളിൽ ഒന്നായി ട്വന്റി 20 ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള സംഘാടകരുടെ നിർദ്ദേശം ഉദ്യോഗസ്ഥർ അംഗീകരിച്ചതായി പറഞ്ഞു.
എല്‍എ 2028 ഗെയിംസിന്റെ സംഘാടകര്‍ ഈ ആഴ്ച ക്രിക്കറ്റ്, ഫ്‌ളാഗ് ഫുട്‌ബോള്‍, ലാക്രോസ്, സ്‌ക്വാഷ്, ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍ എന്നിവ ഇവന്റിലേക്ക് ചേര്‍ക്കണമെന്ന് പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അംഗീകരിച്ച ഐഒസി നിയമങ്ങള്‍ പ്രകാരം ഓരോ ആതിഥേയ നഗരത്തിനും അവരുടെ ഗെയിംസിന്റെ പതിപ്പിനായി നിരവധി കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കാം.
വാസ്തവത്തില്‍ ക്രിക്കറ്റ് പണ്ടത്തെ ഒളിമ്പിക്സിലെ മത്സര ഇനമായിരുന്നതായി പറയുന്നു. 1900 ലെ പാരിസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റും ഒരിനമായി ഉൾപ്പെടുത്തിയിരുന്നു.പിന്നീട് ക്രിക്കറ്റിനെ ഒഴിവാക്കി. ഇപ്പോള്‍ 2028ലെ ലോസ് എഞ്ചലസ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് എത്തുന്നതോടെ 128 വര്‍ഷത്തിന് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് മടങ്ങിയെത്തുകയാണ്.
ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മിലുള്ള ചര്‍ച്ചയിലാണ് ക്രിക്കറ്റിനെ അടുത്ത ഒളിമ്പിക്സ് മുതല്‍ ഒരു മത്സര ഇനമായി ഉള്‍പ്പെടുത്താന്‍ ധാരണയായത്. ക്രിക്കറ്റിന് പുറമെ ഫ്‌ളാഗ് ഫുട്‌ബോൾ, ബേസ്‌ബോൾ, സോഫ്റ്റ്‌ബോൾ ഇനങ്ങളും പുതുതായി ഉൾപ്പെടുത്തും. ഈ മാസം അവസാനം മുംബൈയിൽ ചേരുന്ന അന്താരാഷ്‌ട്ര ഒളിമ്പിക് സമിതി ഇതിന് അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. ഫ്‌ളാഗ് ഫുഡ്‌ബോൾ, സ്‌ക്വാഷ്, ലാക്രോസ് എന്നിവ ആദ്യമായാണ് ഒളിമ്പിക്‌സിൽ എത്തുന്നത്.