രോഹിത്തിന്റെ വെടിക്കെട്ട്; അഫ്ഗാനെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യ
ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം. അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. അഫ്ഗാന് ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം വെറും 35 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. റെക്കോഡുകള്‍ തകര്‍ത്ത രോഹിത്തിന്റെ സെഞ്ചുറി പ്രകടനമാണ് ജയം അനായാസമാക്കിയത്. 63 പന്തിലായിരുന്നു രോഹിത്തിന്റെ സെഞ്ചുറി. ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയായിരുന്നു രോഹിത് നേടിയത്. അഞ്ച് സിക്സും 16 ഫോറും ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു.


