THRISSUR

ഖാദി തുണിത്തരങ്ങള്‍ക്ക് മണ്ഡലകാല സ്‌പെഷ്യല്‍ റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ 2024 ഖാദി മണ്ഡലകാല സ്‌പെഷ്യല്‍ റിബേറ്റിനോടനുബന്ധിച്ച് നവംബര്‍ 16 വരെ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്ക് 30 ശതമാനം റിബേറ്റ് അനുവദിച്ചു.

തൃശ്ശൂര്‍ വടക്കേ ബസ്സ്സ്റ്റാന്റിന് സമീപമുള്ള ഖാദി ഗ്രാമ സൗഭാഗ്യ, പാലസ് റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ, ഒളരിക്കര ഖാദി ഗ്രാമ സൗഭാഗ്യ എന്നിവിടങ്ങളിലും പാവറട്ടി, കേച്ചേരി, ചിറ്റാട്ടുകര എന്നിവിടങ്ങളിലുള്ള ഗ്രാമ സൗഭാഗ്യകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങളുടെ വില്‍പ്പനയ്ക്ക് റിബേറ്റ് ലഭിക്കും.

ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കോട്ടണ്‍ കിടക്കകള്‍, തേന്‍, എള്ളെണ്ണ, സോപ്പ് എന്നീ ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും ഖാദി ഗ്രാമ സൗഭാഗ്യകളില്‍ ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. ഫോണ്‍: 0487 2338699.