ലെജന്റ് വോളി കേരളയുടെ ആഭിമുഖ്യത്തിൽ ലെജന്റ്സ് വോളിബോൾ ഫെസ്റ്റ് തൃപ്രയാറിൽ
തൃപ്രയാർ: ലെജന്റ് വോളി കേരളയുടെ ആഭിമുഖ്യത്തിൽ തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ലെജന്റ്സ് വോളിബോൾ ഫെസ്റ്റിന് തുടക്കമായി. ഒളിമ്പ്യൻ പി.രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ അന്തർദേശീയ വോളിബോൾ താരങ്ങളെ ആദരിച്ചു. ടി.എസ്.ജി.എ ചെയർമാൻ ടി.എൻ പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ജി. അജിത്കുമാർ, ഫ്രൊ. വി.കെ. സരസ്വതി, ഷെഫീർ കുറ്റിക്കാട്ട്, ഷിറാസ് കാവുങ്ങൽ, ജോഫി ജോർജ്ജ്, പി.സി. രവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിന് ശേഷം പഴയകാല താരങ്ങളുടെ നേതൃത്വത്തിൽ വോളിബോൾ മത്സരങ്ങൾ ആരംഭിച്ചു. ദേശീയ-അന്തർദേശീയ തലത്തിൽ വോളിബോളിൽ ചരിത്രം സൃഷ്ടിച്ച നിരവധി താരങ്ങളുടെ സാന്നിധ്യം വേറിട്ട അനുഭവമായി.
വോളിബോൾ പ്രേമികൾക്കും കായികരംഗത്തെ യുവതാരങ്ങൾക്കും ഏറെ പ്രചോദനമായ ഈകൂടിച്ചേരൽ കായികരംഗത്തിന്റെ മഹത്വം ഉയർത്തിക്കാട്ടുന്നുവെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
